രാമക്ഷേത്ര നിർമാണത്തിന് 5 ലക്ഷം രൂപ സംഭാവനയുമായി രാഷ്ട്രപതി 

Donation drive for Ram Mandir: President Ram Nath Kovind gives Rs 5 lakh in his personal capacity

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്രനിർമാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹാരത്തിൻ്റെ ഭാഗമായാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്രനിർമാണത്തിന് നേതൃത്വം വഹിക്കുന്ന രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം രാഷ്ട്രപതിയെ സന്ദർശിച്ചാണ് തുക കെെപ്പറ്റിയത്. 

രാജ്യത്തിൻ്റെ പ്രഥമപൌരനായ രാഷ്ട്രപതി തന്നെ ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു. അദ്ദേഹം രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന തന്നു. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ പറഞ്ഞു. ക്ഷേത്ര നിർമാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തോടെ സമാഹരിക്കുവാൻ കഴിയുമെന്ന് സുശീൽ കുമാർ മോദി പറഞ്ഞു. 

content highlights: Donation drive for Ram Mandir: President Ram Nath Kovind gives Rs 5 lakh in his personal capacity