90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികളടങ്ങുന്ന അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവം നടന്ന ഇന്നലെ തന്നെ കൊലപാതക ശ്രമത്തിലെ മുഴുവന്‍ പ്രതികളേയും പോലിസ് അറസ്റ്റ് ചെയ്തു. പീഡനക്കേസിലെ 2 പ്രതികളടക്കം 5 പേര്‍ ചേര്‍ന്നാണ് യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്.
5 പേരും അറസ്റ്റിലായെങ്കിലും പീഡനക്കേസ് പ്രതികള്‍ക്കു നേരത്തെ ജാമ്യം അനുവദിച്ചതില്‍ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും ചോദ്യമുയര്‍ന്നു വരുന്നുണ്ട്. ആശുപത്രിയിലെത്തിയ മജിസ്‌ട്രേട്ടിനോടു 5 പേരുടെയും പേരുകള്‍ യുവതി പറഞ്ഞുവെന്നാണു വിവരം. ശരീരം വെന്തുരുകുന്ന വേദനയിലും പെണ്‍കുട്ടി സുരക്ഷ നമ്പറില്‍ വിളിച്ച് പോലീസിനോട് സംസാരിച്ചിരുന്നതായി നാട്ടുകാരിലൊരാള്‍ പറഞ്ഞിരുന്നു.
Content highlights: unnao rape survivior critical minimal chances of survival