ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികൾ ഉൾപ്പെട്ട സംഘം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹിയിലെ സഫ്‌ദർജങ് ആശുപത്രിയിൽ ഇന്നലെ രാത്രി ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ശരീരത്തിൻ്റെ 90 ശതമാനവും പൊള്ളലേറ്റ യുവതി വെന്റിലേറ്ററിലായിരുന്നു.
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്കായി റായ്‌ബറേലിയയിലെ കോടതിയിലേക്ക് പോകുന്ന വഴിയാണ് അഞ്ചു പേർ യുവതിയെ ആക്രമിച്ചു തീ കൊളുത്തിയത്. ഇവരിൽ രണ്ടുപേർ ബലാത്സംഗ കേസിലെ പ്രതികൾ ആയിരുന്നു.
യുവതിയെ തീ കൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എഎസ്‌പി വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘത്തെ നിയമിച്ചതായി ലക്‌നൗ ഡിവിഷണൽ കമ്മീഷണർ മുകേഷ് മേശ്രാം പറഞ്ഞു. റിപ്പോർട്ട് വൈകാതെ സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: unnao rape victim dies