ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശനാശം ഭൂമിയുടെ അരികെയെത്തിയെന്നു ഗവേഷകർ. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഭൂമിയിൽ നിന്ന് അപ്രതീക്ഷമാവുക പത്തു ലക്ഷത്തിലേറെ വരുന്ന സസ്യ ജീവിവർഗ്ഗങ്ങൾ ആണെന്നാണ് കണക്ക്. കാലാവസ്ഥ മാറ്റങ്ങളും വനനശീകരണവും ആണ് വരാനിരിക്കുന്ന ദുരന്തത്തിന് കാരണം. കാണ്ട മൃഗം, സിംഹം തുടങ്ങി മനുഷ്യൻ വരെ ഇതിൽ ഉൾപ്പെടുമെന്നാണ് കണ്ടെത്തൽ.
എട്ടു ദശലക്ഷം വരുന്ന സസ്യങ്ങളും ജീവികളും ഭുമിയിൽ ഇന്ന് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ പത്തു ലക്ഷം വരുന്ന സസ്യ ജീവി ലോകം ഇല്ലാതെയാകുക എന്നത് ജൈവവ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. ഇവയിൽ അധികവും മൽസ്യ വർഗ്ഗത്തിൽ പെട്ടവയാണ്. ആഗോള താപനം മൂലം സമുദ്രത്തിനുണ്ടാകുന്ന താപനിലയാണ് ഇതിന് കാരണം ആകുന്നത്. 7 രാജ്യാന്തര ഗവേഷകരുടെ നേതൃത്വത്തില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം മൂന്ന് വര്ഷമെമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ടത്.
“മനുഷ്യ ചരിത്രത്തിലെന്നല്ല ലോകചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത വംശ നാശത്തിനാണ് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇത് മനുഷ്യൻ്റെ സാമ്പത്തിക ഭദ്രതക്കും, ഭക്ഷ്യ സുരക്ഷക്കും, ആരോഗ്യത്തിനും, ദൈനം ദിന ജീവിതത്തിനും വരെ ഭീഷണിയാകും” എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ റോബർട്ട് വാട്സൺ പറഞ്ഞു.
Content Highlights: un biodiversity report warns one million species-at-risk