പൗരത്വബില്ല് അവതരിപ്പിച്ചതു വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാക്കിസ്ഥാൻറെ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ സജീവമാക്കി നിര്‍ത്തിയിരിക്കുയാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒവൈസി പൗരത്വ ബില്ലിന്റെ പകര്‍പ്പ് കീറികളഞ്ഞിരുന്നു. അദ്ദേഹത്തിന്റ പ്രതിഷേധം നവമാധ്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കി.
ഇന്ത്യയില്‍ പൗരത്വബില്ലിലൂടെ മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ എന്ത് സന്ദേശമാണ് മുസ്ലീങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കുന്നതെന്നും ഒവൈസി ചോദിച്ചു. മോദിയുടെ നിലപാടുകളെ പിന്തുണച്ചാൽ എന്നെ രജനികാന്താക്കും. കോണ്‍ഗ്രസിനൊപ്പം നടന്നാല്‍ അമിതാഭ് ബച്ചനാക്കും. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഞാന്‍ വില്ലന്‍ റോളില്‍ സന്തുഷ്ടനാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നായകനാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരബാദില്‍ നിന്നുള്ള എംപി കൂടിയാണ് ഒവൈസി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ശക്തമായ വിമര്‍ശനമാണ് ഒവൈസി ബില്ലിനെതിരെ നടത്തിയത്. പൗരത്വബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്ന അമിത് ഷാ ഹിറ്റ്ലറെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍, അതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒവൈസി ചോദിച്ചു. പൗരത്വ ബില്ലിലൂടെ ജിന്നയ്ക്ക് അമിത് ഷാ പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്. ഇത് വെറും തട്ടിപ്പാണ്. വെറും ബംഗ്റാ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. ഇത് അവസരവാദ രാഷ്ട്രീയമാണെന്നും ഒവൈസി ആരോപിച്ചു.
Content highlights: Asaduddin Owaisi alleges citizenship bill seeks to make Muslims stateless