കൂലി നല്‍കാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്ത്. സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികൾ മാസങ്ങളായി കൂലിക്കിട്ടാത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുകയാണ്.
സംസ്ഥാനത്ത് മിക്ക പഞ്ചായത്തുകളിലേയും തൊഴിലാളികളുടെ അവസ്ഥ ഇതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയിരുന്നത്. കേരളത്തിലെ മൊത്തം തൊഴിലാളികള്‍ക്കുമായി 830 കോടി രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വയനാട്ടില്‍ മാത്രം 45 കോടി രൂപ കൂലി വിതരണം ചെയ്യാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കല്‍പറ്റയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധത്തിനിറങ്ങിയത്.
Content highlights; MGNREGA workers in crisis, they will be conduct strike in the countrywide