എയര്‍ ഇന്ത്യ ലിമിറ്റഡിലെ 100 ശതമാനം ഓഹരി വില്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്കുളളത്. 2007-08 ല്‍ ഇന്ത്യ എയര്‍ലൈന്‍സുമായി ലയിപ്പിച്ചത് ഫലം കണ്ടില്ല. ഇതോടെയാണ് ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തത്. 25000 കോടി രൂപ മൂലധന നിക്ഷേപം സ്വീകരിക്കാനുളള നടപടി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ AISAM അനുമതി നല്കി.
2018-2019 ലെ എയര്‍ ഇന്ത്യയുടെ ആകെ നഷ്ടം 8,556.35 കോടി രൂപയായി. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. വ്യോമയാന മേഖലയെ നവീകരിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കൈമാറുന്നതുള്‍പ്പെടെ വിവിധ നടപടികള്‍ വ്യോമയാന മേഖല മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.
Content Highlight; govt to sell 100 stakes in Air India