മദ്യലഹരിയില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. ശിശു സംരക്ഷണ സമിതിയില്‍ നിന്നും പോലീസിന് ലഭിച്ച അഞ്ജാത ഫോണ്‍ സന്ദേശത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനിയായ പിതാവ് ദിവസവും പെണ്‍കുട്ടിയെ മര്‍ദ്ദിക്കാറുള്ളതായും അഞ്ജാത സന്ദേശത്തില്‍ പറഞ്ഞിരുന്നതായി പോലീസ് മേധാവി രാകേഷ് മോഹന്‍ ശുക്ല പറഞ്ഞു.
ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ രണ്ടാം ദിവസമാണ് സ്വന്തം വീട്ടിൽ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോക്സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ കേസ് അന്വേഷണത്തിനായി പ്രത്യക സംഘത്തെ ജഡ്ജി നിയമിച്ചു
content highlights ; Drunken father raped her minor daughter in Madhya Pradhesh