അലിഗഡ് സര്‍വ്വകലാശാല ക്യാംപസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് വീടുകളിലേക്ക് അയക്കുമെന്ന് യു.പി പോലീസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ആഞ്ഞു കത്തുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ വലിയ സംഘര്‍ഷം ഉണ്ടായി. പോലീസുമായി എറ്റുമുട്ടിയ പ്രക്ഷോഭകര്‍ 5 ബസുകള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ അഗ്ന്നിക്കിരയാക്കുകയും ചെയ്തു.
അതേസമയം ഡല്‍ഹിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷത്തിനിടെ പൊലീസ് അറസ്റ്റു ചെയ്ത നൂറോളം വിദ്യാര്‍ഥികളെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് വിട്ടയച്ചു. വൈകിട്ട് 5 മണിക്കാണ് ജാമിയ നഗറിനെ യുദ്ധക്കളമാക്കി കൊണ്ടു പ്രതിഷേധം അരങ്ങേറിയത്. സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സംയുക്ത പ്രക്ഷോഭം അല്പസമയത്തിനകം ആരംഭിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്.
Content highlights: Citizenship amendment act protest