ഡൽഹി കലാപം അന്വേഷണം നേരായ ദിശയിലോ #delhiriots

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 750 ലേറെ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 200 ഓളം കുറ്റപത്രങ്ങളാണ് ഇതുവരെ തയ്യാറാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നടന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാണ് കലാപത്തിന് കാരണമായതെന്ന് പൊലീസ് കുറ്റപത്രങ്ങളിൽ പറയുന്നത്. പൌരത്വഭേദഗതി സമരത്തിന് നേതൃത്വം കൊടുത്തിരുന്നവരോ അല്ലെങ്കിൽ ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരോ മാത്രമാണ് പൊലീസ് കുറ്റപത്രങ്ങളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. കലാപത്തിന് ആഹ്വാനം ചെയ്തവരെ പ്രതിചേർക്കാതെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ലക്ഷ്യം വെയ്ക്കുന്ന പൊലീസിൻ്റെ നടപടികളെ ജനാധിപത്യം രാജ്യം ചോദ്യം ചെയ്തേ മതിയാവു

content highlights: Delhi riots