പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന സംയുക്ത പ്രതിഷേധ ചടങ്ങില്‍ പറഞ്ഞു. കേന്ദ്ര നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്.
സംയുക്ത പ്രതിഷേധത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് സംയുക്ത പ്രതിക്ഷേധത്തിന് തുടക്കമായത്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ സത്യഗ്രഹമിരിക്കും. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ച് വിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highligts ; Joint protest Against CAA by Chief minister Pinaraye Vijayan and opposition leader Ramesh Chennithala in Kerala