നാലാമതും പെണ്‍കുഞ്ഞ്; മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

father killed his 3 daughters

ഗുജറാത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് കാരണം. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് തൻറെ മൂന്ന് പെൺ കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മക്കളായ അഞ്ജലി (7), റിയ (5). ജല്‍പ (3) എന്നിവരുടെ മൃതദേഹങ്ങള്‍ സോളങ്കിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു.

പത്ത് ദിവസം മുമ്പാണ് ഇയാളുടെ ഭാര്യ നാലാമത്തെ പെൺകുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും സങ്കടത്തിലുമായിരുന്നു സോളങ്കി എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. വന്‍ സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു.

അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും പ്രസവാനന്തര ശുശ്രൂഷക്കായി അവരുടെ അമ്മ വീട്ടിലായിരുന്നതിനാല്‍ അവര്‍ മരണവക്കില്‍ നിന്ന് കരകയറുകയായിരുന്നു.

Content highlight: father committed suicide after killing his three girl child