പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ നിരോധനാജ്ഞ

CAA protest in UP

പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ നിരോധനാജ്ഞ.  യുപിയില്‍ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലക്‌നൗ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ്, ബറേലി, പിലിബിത്ത് എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മധ്യപ്രദ്ശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തിപ്പെടുത്താന്‍ ജാമിയ മില്ലിയിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. അതേസമയം, പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ യുപിയിലും ഒരാള്‍ കൊല്ലപ്പെട്ടു.  നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പിലാണ് മുഹമ്മദ് വക്കീല്‍ കൊല്ലപ്പെട്ടത്.

Content highlights: CAA Protest in UP and Madhya Pradesh