മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’; ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവിന്റെ മൂന്നാമത്തെ ചിത്രം ‘ഷൈലോക്ക്’ ന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി ഒരു ശക്തനായ പ്രതിനായക വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റെനഡിവ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്‍, വിവേക, രാജ് കിരണ്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.

Content highlights: Mammotty’s new movie Shylock’s teaser released