മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

loknath behara

മംഗളൂരുവില്‍ വെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഹര്‍ഷയുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായത്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

കര്‍ണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും കര്‍ണാടക ഡിജിപിയോട് സംഭവത്തെ കുറിച്ച്‌ ചര്‍ച്ച നടത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Content Highlight: DGP said that ensure the security for Malayali journalist taken into police custody