പാമ്പിനെവെച്ചു പൂജ; ആൾദെെവം അറസ്റ്റിൽ

പാമ്പിനെവച്ചു പൂജ നടത്തിയ ആള്‍ദൈവം അറസ്റ്റില്‍. തമിഴ്നാട് കാഞ്ചിപുരത്താണ് സംഭവം. മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും പൂജ നടത്തിവരികയായിരുന്നു 39 വയസുകാരിയായ കബില. പൂജയുടെ ദൃശ്യങ്ങള്‍ പുറത്തായതോടെ വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി കബിലയെ അറസ്റ്റ് ചെയ്തു.

നൂറുകണക്കിന് ആളുകളാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ‌ എത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിൽ നടത്തിയ പൂജയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാ‌ന്‍ഡ് ചെയ്തു.

content highlights : woman priest held for keeping live cobra in Tamil nadu