നഗരത്തെ വിറപ്പിച്ച മൂര്‍ഖനെ ഒടുവില്‍ പിടികൂടി

ജര്‍മ്മനിയിലെ ഹെര്‍ണെ നഗരത്തെ അഞ്ച് ദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയ മൂര്‍ഖനെ വെള്ളിയാഴ്ച പിടികൂടി. ഒരു മീറ്ററില്‍ അതികം നീളമുള്ള പാമ്പ് ഞായറാഴ്ചയാണ് പാര്‍പ്പിട മേഖയിലേക്ക് കയറി ആളുകളെ ഭീതിയിലാക്കിയത്. പാട്രിക് എന്ന ആള്‍ വളര്‍ത്തിയിരുന്ന പാമ്പ് അയാളുടെ കയ്യില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. നാല് വീട്ടിലുള്ളവരെയാണ് താല്‍കാലികമായി മാറ്റിപ്പാര്‍പ്പിച്ചത്. വാതിലുകളും ജനലുകളും അടച്ചിടുക, ഇടതൂര്‍ന്ന് നില്‍കുന്ന സസ്യങ്ങളും പുല്ലുകളും ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു അധികാരികള്‍ നല്‍കിയുരുന്നത്.

പാമ്പിന്റെ സാന്നിധ്യം അറിയുന്നതിനായി നിരീക്ഷണത്തിലിരിക്കുന്ന വീടുകളില്‍ മാവ് വിതറിയിരുന്നു. തിരിച്ചിലിനിടയില്‍ പാമ്പിന്റെ മാരക വിഷത്തിനെതിരെയുള്ള മറുമരുന്നുകളും മെഡിക്കല്‍ ഉദ്ധ്യോഗസ്ഥര്‍ കരുതിയിരുന്നു.