റഷ്യയ്ക്കെതിരെ ജർമ്മനി; അലക്സി നവൽനിക്ക് നൽകിയത് മാരക വിഷമെന്ന് ഏയ്ഞ്ചെല മെർക്കൽ

Russian dissident Alexei Navalny poisoned ‘without a doubt’ by Novichok nerve agent, Germany says

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് നൽകിയത് നോവിചൊക്ക് എന്ന രാസവിഷമാണെന്ന് ജർമ്മനി. കൊല്ലാൻ തന്നെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിന് മാരക വിഷം നൽകിയതെന്നും ഇക്കാര്യത്തിൽ റഷ്യ വിശദീകരണം നൽകണമെന്നും  ജർമ്മൻ ചാൻസിലർ ഏയ്ഞ്ചല മെർക്കൽ പറഞ്ഞു. 

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് സെെബീരിയയിലേക്കുള്ള വിമാനത്തിൽ വെച്ച് ബോധക്ഷയം ഉണ്ടായ നവൽനിയെ പിന്നീട് ജർമ്മനിയിൽ എത്തിക്കുകയായിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ഉത്തരവ് അനുസരിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമമുണ്ടായതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ റഷ്യ ആരോപണം തള്ളി. നോവിചോക്ക് എന്ന രാസവസ്തുവാണ് ഉള്ളിൽ ചെന്നതെന്ന ജർമ്മനിയുടെ ആരോപണത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

ജർമ്മനിയ്ക്ക് പിന്നാലെ ബ്രിട്ടനും റഷ്യയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നവൽനിക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നതിന് റഷ്യ ഉത്തരവാദി ആയിരിക്കുമെന്ന് ബ്രിട്ടീഷ് പ്രസിഡൻ്റ് ബോറിസ് ജോൺസൺ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവിന് വിഷം നൽകിയ സംഭവം റഷ്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയമായി മാറിയിരിക്കുകയാണ്. 

content highlights: Russian dissident Alexei Navalny poisoned ‘without a doubt’ by Novichok nerve agent, Germany says