അബുദാബിയില്‍ ‘സ്പുഡിനിക് വി’യുടെ മൂന്നാംഘട്ട പരീക്ഷണം; ആദ്യഘട്ടത്തില്‍ 500 പേര്‍

അബുദാബി: റഷ്യ നിര്‍മ്മിച്ച സ്പുഡ്‌നിക് വി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. കൊവിഡ് ബാധിച്ചിട്ടില്ലാത്ത, 14 ദിവസത്തിനിടെ സാംക്രമിക രോഗങ്ങള്‍ പിടിപെടാത്തവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരെ മാത്രമാണ് വാക്‌സിന്‍ ട്രയലിന് ഉപയോഗിക്കുക.

‘വാക്‌സിന്‍ ഫോര്‍ വിക്ടറി’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തപ്പെടുന്നത്. സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ട്രയലില്‍ പങ്കെടുക്കാമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ട്രയലില്‍ പങ്കെടുക്കുന്നവര്‍ക്ക് 20 ദിവസത്തിനിടെ വാക്‌സിന്റെ രണ്ട് ഡോസുകളാണ് നല്‍കുക. ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.

Content Highlight: Sputnik V Covid vaccine to start trial in Abu Dhabi