മാക്രോണും കാർട്ടൂണും ഇസ്ലാമിക രാഷ്ട്രങ്ങളും…

ഫ്രാന്സും മുസ്ലീം രാഷ്ട്രങ്ങളും തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രങ്ങളെ പിന്തുണച്ച് സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിലാപാടാണ് തുറന്ന പോരിലേക്ക് നയിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുത്ത അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതോടെയാണ് ഫ്രാന്സും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണുകളെ ഫ്രാന്‍സ് തള്ളിപറയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞത് ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ചൊടിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധവുമാണ് ഉയർന്നത്

Content Highlights; Muslim world condemns Macron