ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം

centre withdraw troops from jammu kashmir

ജമ്മു കശ്മീരിൽ നിന്ന് 7000 സൈനികരെ പിൻവലിച്ച് കേന്ദ്രം. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം ഉത്തരവിട്ടത്. ഒരു കമ്പനിയിൽ നൂറോളം പട്ടാളക്കാരുണ്ടാകും.

ഡിസംബർ 23ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മർമു, പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് സിആർപിഎഫ്, ബിഎസ്എഫ്, ഐടിബി, സിഐഎസ്എഫ്, എസ്എസ്ബി സേനകളെ പ്രദേശത്ത് വിന്യസിച്ചത്.

നേരത്തെ ഈ മാസം ആദ്യം 20 കമ്പനി പട്ടാളക്കാരെ ജമ്മു കശ്മീരിൽ നിന്ന് തിരികെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ നടപടി.

content highlights : home ministry orders withdrawal of over 7000 paramilitary personnel from kashmir

LEAVE A REPLY

Please enter your comment!
Please enter your name here