സിറിയയിൽ സ്കൂളിന് നേരെ മിസെെൽ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു

missile attack in syria

വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇ‍ദ്‍ലിബില്‍ സ്‍കൂളിനു നേരെയുണ്ടായ മിസെെൽ ആക്രമണത്തിൽ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇദ്‍ലിബിലെ ജോബാസ് ഗ്രാമത്തെ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. മാസങ്ങളായി വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ആക്രമണം ശക്തമാണ്. റഷ്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെയാണ് സിറിയയിലെ വിഘനടവാദികള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.

60000 ത്തിലധികം ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്‍തതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സിറിയയുടെ വടക്ക് ഭാഗത്ത് തുര്‍ക്കി അതിര്‍ത്തിയിലേക്കാണ് ആളുകള്‍ പലായനം ചെയ്‍തത്.
ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് വിഘടനവാദികള്‍ ആരോപിച്ചു.

വിമതര്‍ക്ക് സ്വാധീനമുള്ള മാരത് അല്‍ നുമാന്‍ നഗരത്തിലേക്ക് സിറിയന്‍ സൈന്യം നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇദ്‍ലിബില്‍ ബോംബാക്രമണം ശക്തമായ സാഹചര്യത്തില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാറിലേക്കെത്തുന്നതിനുവേണ്ടി റഷ്യയുമായി ചര്‍ച്ച നടത്താൻ ശ്രമിക്കുകയാണ് തുര്‍ക്കി.

content highlights : children killed in syria missile hits school