മഹാരാഷ്ട്രയിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല; ഉദ്ധവ് താക്കറെ

uddhav thackeray

മഹാരാഷ്ട്രയിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുരക്ഷിതത്വം ഓർത്ത് മഹാരാഷ്ട്രയിലെ മുസ്‌ലിംകൾ പേടിക്കേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ തന്നെ സന്ദർശിച്ച മുസ്‌ലിം പ്രതിനിധികൾക്ക് ഉറപ്പു നൽകി. സംസ്ഥാനത്തെ മുസ്‌ലിംകള്‍ ഒരുതരത്തിലുമുള്ള നീതി നിഷേധവും നേരിടേണ്ടി വരില്ലെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.

മയക്കുമരുന്നു കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരൻമാർക്കുള്ളതാണ് നവി മുംബൈയിലെ തടങ്കൽ കേന്ദ്രം. 38 പേരെ മാത്രം പാർപ്പിക്കാൻ സാധിക്കുന്ന തടങ്കൽ കേന്ദ്രമാണ് ഇത്. ജയിൽ മോചിതരായതിനു ശേഷം അവരുടെ നാടുകളിലേക്ക് കടത്തുന്നതിനു മുൻപ് പാർപ്പിക്കുന്ന സ്ഥലമാണ് ഈ തടങ്കൽ കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയിൽ ചെറിയ ആശങ്ക പരന്നിട്ടുണ്ട്. അത്തരത്തിലുള്ള ആശങ്കകൾ വേണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

content highlights : uddhav thackeray says no detention centres in maharashtra