സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ട് മാതാപിതാക്കളുടെ അന്ധവിശ്വാസം 

disabled kids burial treatment

സൂര്യ, ചന്ദ്ര ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും പലവിധ വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വിചിത്രമായ രീതികളോടെയാണ് ഗ്രാമവാസികള്‍ സൂര്യ ഗ്രഹണത്തെ സ്വീകരിച്ചത്. ശാരീരികവും മാനസികവുമായി ഭിന്നശേഷി അനുഭവിക്കുന്ന കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിടുകയാണ് ഇവിടെ. ഗ്രഹണ സമയത്ത് മണ്ണിനുള്ളിൽ കഴിഞ്ഞാൽ കുട്ടികൾക്ക് സുഖം പ്രാപിക്കുമെന്നും, ചർമ്മ രോഗങ്ങൾ ഉണ്ടാകില്ലെന്നുമാണ് ഇവരുടെ വിശ്വാസം.

അന്ധവിശ്വാസത്തിനു മുൻപിൽ കുട്ടികളുടെ കണ്ണീരിനും, പേടിയ്ക്കും, കരച്ചിലിനുമൊന്നും യാതൊരു വിലയും കൽപ്പിക്കുന്നില്ല. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയത്ത് ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാൽ സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടുന്നില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച്‌ പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Content Highlight; disabled children buried neck-deep in the sand at kalburgi