ആർത്തവ ദിനങ്ങളിൽ കൂലിയില്ല; മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ

maharashtra women removing uterus to avoid wage loss

മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ പണം ലഭിക്കാതെ വന്നതോടെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തയ്യാറായത്. ദിവസ വേതനത്തിൽ കുടുംബം പുലർത്തുന്നവരാണ് ഇവർ.

മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. സ്ത്രീകളുടെ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് ശമ്പളം നഷ്ടമാകാതിരിക്കാനാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വേണമെന്നും മന്ത്രി നിതിന്‍ റാവത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്ത് നല്‍കുകയും ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്‌റ്റെറക്ടമി ശസ്ത്രക്രിയക്ക് ഇവര്‍ വിധേയരായതായും കത്തില്‍ റാവത്ത് വ്യക്തമാക്കുന്നു.

Content Highlight; women in Maharashtra removed uterus to avoid wage loss

LEAVE A REPLY

Please enter your comment!
Please enter your name here