പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തെങ്ങും അലയടിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ യുവജനസഖ്യം. മുസ്ലിം വേഷം ധരിച്ച്, മാപ്പിളപ്പാട്ടിന്റെ രൂപത്തില്‍ കരോള്‍ ഗാനം ആലപിച്ചാണ് യുവജനസഖ്യം പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന മോദിയുടെ വിവാദ പ്രസ്താവനക്ക് മറുപടിയായിട്ടാണ് യുവജസഖ്യം മുസ്ലിം വേഷം ധരിച്ച് ഗാനാലാപനത്തിന് എത്തിയത്.
Content Highlight; youth alliance with riotous protest