ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധമാക്ക’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  മുഴുനീള കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ കഥ സംവിധായകന്റേത് തന്നെയാണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, ഇടവേള ബാബു, നൂറിന്‍ ഷെറീഫ്, ശാലിന്‍ സോയ, നേഹ സക്‌സേന എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനം ഗോപി സുന്ദറും, ചിത്രത്തിൻ്റെ ഛായഗ്രഹണം സിനോജ് പി അയ്യപ്പനുമാണ് നിർവഹിക്കുന്നത്.

Content Highlight; dhamaka movie official trailer