പൗരത്വഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയ്ക്ക് അടിയന്തരമായി ഇന്ത്യ വിടാൻ നിർദേശം നൽകി. നോര്‍വീജിയന്‍ സ്വദേശിനി ജാനി മെറ്റി ജോണ്‍സണിനാണ് അധികൃതരുടെ നിര്‍ദേശം ലഭിച്ചത്. ഇമിഗ്രേഷൻ അധികൃതരാണ് യുവതിയോട് ഇന്ത്യ വിടാൻ നിർദേശം നൽകിയത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വിസച്ചട്ടങ്ങൾക്ക് എതിരാണെന്നും യുവതി താമസിക്കുന്ന സ്ഥലത്തെത്തി അടിയന്തരമായി മടങ്ങിപ്പോകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതിക്കെതിരായി ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ യുവതി പങ്കെടുത്തത്. പ്രതിഷേധത്തിൻ്റെയും അതില്‍ പങ്കെടുത്തതിൻ്റെയും ചിത്രങ്ങള്‍ ജാനെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോങ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവെച്ചിരുന്നു. ഇതാണു നടപടിക്ക് കാരണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിനെയും ഇന്ത്യയിൽ നിന്നും പുറത്താക്കിയിരുന്നു.
Content Highlight; Norwegian women asked to leave India after she participated in the protest against caa in Kochi