പൊതുമുതല്‍ നശിപ്പിക്കല്‍; മുസ്‌ലിം സമൂഹം ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍

muslim community paid compensation for damaged properties

പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് മുസ്‌ലിം സമൂഹം ആറ് ലക്ഷം രൂപ സർക്കാരിന് നഷ്ടപരിഹാരം നല്‍കി. ബുലന്ദശ്വറിലെ മുസ്‌ലിം സമൂഹത്തിനെ പ്രതിനിധീകരിച്ചാണ് വിവിധ മുസ്‌ലിം നേതാക്കള്‍ 6.27 ലക്ഷം രൂപയുടെ ഡി.ഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതുകൂടാതെ, ബുലന്ദ്ഷഹറിന് തൊട്ടടുത്തുള്ള ജില്ലയായ മുസാഫർനഗറിലെ ഏതാനും മുസ്ലിം മതപണ്ഡിതന്മാർ ഇവിടെയുണ്ടായ അക്രമസംഭവങ്ങളിൽ മാപ്പ് പറഞ്ഞിട്ടുള്ളതായും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ബുലന്ദ്ഷഹറില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രക്ഷോഭത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി പട്ടണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്കാണ് ഇവർ മാപ്പ് പറയുകയും ചെക്ക് കൈമാറുകയും ചെയ്തത്. അക്രമത്തില്‍ എണ്ണൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight; Muslim community paid six lakhs compensation for damaging public property