പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി

rally for supporting CAA

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ അലയടിക്കുന്നതിനിടയിലും നിയമത്തെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു പാകിസ്താനില്‍ നിന്നെത്തിയ അഭയാര്‍ഥികൾ റാലി നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പ്  പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അഭയാര്‍ഥികളുടെ റാലി.

‘ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല. വിസയും പാസ്പോര്‍ട്ടുമായി നിയമപരമായിട്ടാണ് ഇന്ത്യയില്‍ പ്രവേശിച്ചത്. പക്ഷേ ഞങ്ങളുടെ സാന്നിദ്ധ്യം പ്രതിപക്ഷ പാര്‍ട്ടികളെ അലോസരപ്പെടുത്തുകയാണ്. ഞങ്ങളിവിടെ വന്നുപോയി, വേറെ എങ്ങോട്ടുപോകും? ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കരുത്. ഞങ്ങള്‍ക്ക് എത്രയും നേരത്തെ പൗരത്വം നല്‍കണം.’ അഭയാര്‍ത്ഥികളില്‍ ഒരാളായ എസ്. താര ചന്ദ് പറഞ്ഞു.

‘ഞങ്ങള്‍ പാകിസ്ഥാനിലെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് ഇന്ത്യയിലേക്ക് എത്തിയത്. ചിലര്‍ പറയുന്നു ഞങ്ങള്‍ക്ക് പൗരത്വം നല്‍കരുതെന്ന്. പക്ഷേ ഞങ്ങള്‍ എവിടെ പോകാനാണ്. ഞങ്ങളെ കൊള്ളയടിക്കപ്പെടുകയും രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഉടന്‍ തന്നെ ഞങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്,’ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ ധരംവീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content highlight; Pak Hindu’s hold peaceful rally in support of CAA