സ്വര്‍ണമാണെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ചത് കോടി കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ ഉല്‍ക്കാശില. മെല്‍ബണിന് സമീപമുള്ള മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ നിന്നും 2015ല്‍ ഡേവിഡ് ഹോള്‍ എന്നയാള്‍ക്കാണ് ഏറെ വിശിഷ്ടമായ ഈ കല്ല് ലഭിച്ചത്. സ്വര്‍ണശേഖരത്തിന് ഏറെ പ്രശസ്തിയുള്ള സ്ഥലമായിരുന്നു ഇത്. മഞ്ഞ നിറത്തിലുള്ള കളിമണ്ണിനോട് ചേര്‍ന്ന് കിടന്ന ഈ കല്ലിനുള്ളില്‍ സ്വര്ണക്കട്ടിയുണ്ടാകുമെന്ന് അദ്ദേഹം കരുതി തൻറെ കൈവശം സൂക്ഷിക്കുകയായിരുന്നു.
വീട്ടില്‍ കൊണ്ട് വന്ന് ഗ്രൈന്‍ഡര്‍, ഗ്രില്ല്, ഇരുമ്പ് ചുറ്റിക തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആസിഡില്‍ മുക്കിവച്ചു. അതിലും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഉല്‍ക്ക ശിലയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്.
17 കിലോ ഭാരമുണ്ട് ഈ ശിലയ്ക്ക്. വലിയ തോതില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പൊട്ടിക്കുവാന്‍ സാധിച്ചത് ഡയമണ്ട് ഉപയോഗിച്ചാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നും കണ്ടെത്തിയ 17 അപൂര്‍വയിനം ഉല്ക്കകളില് ഒന്നാണ് ഇത്. കാര്‍ബണ്‍ ഡേറ്റിംഗ് അനുസരിച്ച് ഇത് ഭൂമിയില്‍ വീണിട്ട് 100 മുതല്‍ ആയിരം വര്‍ഷം വരെയാകാമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
Content highlight; a man who kept a rare meteorite as a gold