സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനക്ക് ശേഷം മാത്രമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുകയുള്ളുവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ പൗരത്വ പട്ടിക തയാറാക്കൂ. ഇതിന്റെ നടപടികള്‍ സുതാര്യമായിരിക്കുമെന്നും, കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. സാധാരണക്കാരന്‍റെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് വിവരശേഖരണമെന്നുമായിരുന്നു അമിത് ഷാ വിശദീകരിച്ചത്. എന്നാൽ ആഭ്യന്തരമന്ത്രിയുടെ ഈ അഭിപ്രായത്തെ എതിർത്ത് ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാൽ വിവരങ്ങളെല്ലാം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Content Highlight; union law minister Ravi Shankar prasad says that compilation of national citizenship list after consultation with the states