ദേശീയ ജനസംഖ്യ രജിസ്റ്റര്‍: ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. വിവരാവകാശ അപേക്ഷ പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ മറുപടി. 2021 സെന്‍സസിന്റെ ആദ്യ ഘട്ടം എന്നാരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും വിവരാവകാശ അപേക്ഷക്ക് മറുപടിയായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മറുപടി നല്‍കി.

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നടപടിയുടെ നിലവിലെ സ്ഥിതിയും സെന്‍സസ് 2021 എന്ന് ആരംഭിക്കും എന്നുമായിരുന്നു വിവരാവകാശ അപേക്ഷയിലെ പ്രധാന ചോദ്യങ്ങള്‍. നടപടി ക്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സെന്‍സസ് 2021 ന്റെ വിവരങ്ങള്‍ നല്‍കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ദേശീയ പ്രാധാന്യമുള്ള സെന്‍സസ് പ്രവര്‍ത്തനം തടസ്സപ്പെടുമെന്നുമായിരുന്നു മാര്‍ച്ചില്‍ ഡപ്യൂട്ടി ഡപ്യൂട്ടി രജിസ്ട്രാര്‍ ജനറല്‍ വിവരവകാശ രേഖക്ക് നല്‍കിയ മറുപടി.

മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്നാണ് എന്‍.പി.ആര്‍ – സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചത്. അവ ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചനയാണ് വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.

Content Highlight: Registrar General of India says schedule of NPR being finalized