ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​​റാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മെ​ന്ന് ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് 

Ravi Shankar prasad

സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള കൂടിയാലോചനക്ക് ശേഷം മാത്രമേ ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കുകയുള്ളുവെന്ന് കേ​ന്ദ്ര​ നി​യ​മ​ മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പറഞ്ഞു. ദേശീ​യ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ്  ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​യ്ക്ക് ശേ​ഷ​മേ പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കൂ. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​യി​രി​ക്കുമെന്നും, കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍‌ ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ലി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. സാധാരണക്കാരന്‍റെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് വിവരശേഖരണമെന്നുമായിരുന്നു അമിത് ഷാ വിശദീകരിച്ചത്. എന്നാൽ ആഭ്യന്തരമന്ത്രിയുടെ ഈ അഭിപ്രായത്തെ എതിർത്ത് ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാൽ വിവരങ്ങളെല്ലാം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Content Highlight; union law minister Ravi Shankar prasad says that compilation of national citizenship list after consultation with the states

LEAVE A REPLY

Please enter your comment!
Please enter your name here