പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം

plastic ban in kerala

ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം  നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം നടത്താനാണ് തീരുമാനം.

ബദൽ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയോഗമാണ് പ്ലാസ്റ്റിക് നിരോധനത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ധൃതി പിടിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക വഴി വന്‍കിട വ്യവസായകരെ സഹായിക്കുകയാണ് സര്‍ക്കാരെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ യോഗത്തിൽ കുറ്റപ്പെടുത്തി.

Content highlight: retail merchants against the plastic ban in Kerala