അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ

plots for ayodhya mosque

അയോധ്യയിൽ മുസ്ലിംപള്ളി നിർമിക്കാനാവശ്യമായ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ. യു.പിയിലെ മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങൾ യുപി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്‍റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍ദേശിച്ച അഞ്ച് സ്ഥലങ്ങളും. അയോദ്ധ്യ വിധിയിൽ സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളി നിർമ്മാണവും മറ്റ് പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോർഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞാൽ സർക്കാർ ഈ പ്ലോട്ടുകൾ ബോർഡിന് കൈമാറും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നടപടി ആരംഭിച്ചത്.

1992ലാണ് കർസേവകർ ബാബറി മസ്ജിദ് പൊളിച്ചത്. രാജ്യവ്യാപകമായി മാരകമായ കലാപങ്ങൾക്ക് ഇത് കാരണമായിരുന്നു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതിയിൽ അന്തിമ വിധി പറഞ്ഞത്. വിധിക്കെതിരെ പതിനെട്ട് റിവ്യു ഹർജികളാണ് വിവിധ കക്ഷികൾ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഡിസംബർ 12ന് കോടതി ഈ ഹർജിളെല്ലാം തള്ളികളഞ്ഞിരുന്നു.

Content Highlight:  up government identifies five plots for Ayodhya mosque