മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി വേഷമിടുന്ന പ്രിയദര്ശന് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്ക്കുന്ന മരക്കാര്‍ ആണ് പോസ്റ്ററില്‍ ഉള്ളത്. അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ മാര്‍ച്ച് 26 ന് സിനിമ പ്രദര്‍ശനത്തിനെത്തും. 
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. പ്രിയദര്ശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും, പ്രഭുവും, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ മരക്കാര്‍, മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമ എന്നാണ് അവകാശപ്പെടുന്നത്.
Content Highlight; marakkar arabikadalinte simham movie first look poster released





