‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13 ന് തീയറ്ററുകളിലേക്ക്

marakkar arabikadalinte simham movie released in may 13

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13ന് റിലീസാകും. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യ മലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്.

'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവർ ചേർന്നാണ് നിര്‍മ്മാണം നിർവഹിക്കുന്നത്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

Content Highlights; marakkar arabikadalinte simham movie released in may 13