ഇറാഖിൽ യുഎസ് വിരുദ്ധ പ്രക്ഷോഭം ശക്തം; പിന്നിൽ ഇറാനെന്ന് സൂചന

donald trump

ഇറാഖിലെ യുഎസ് എംബസിക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. അക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിച്ചു. എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരുമെന്നും ഇത് മുന്നറിയിപ്പല്ല ഭീഷണിയാണെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. ഇറാനുമായി ഒരു യുദ്ധമുണ്ടാകുന്നത് തനിക്കു കാണാനാവില്ല. സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ട്രംപ് കൂട്ടിച്ചേർത്തു.

യു.എസിന് ഒന്നും ചെയ്യാനാവില്ലെന്നും യു.എസ്. എംബസി ആക്രമിക്കപ്പെട്ടതിൽ തങ്ങൾക്കു പങ്കില്ലെന്നും ഇറാഖിൽ പരക്കെ യു.എസ്. വിരുദ്ധ വികാരം പടർന്നിട്ടുണ്ടെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി അഭിപ്രായപ്പെട്ടു.

ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുൾ ബ്രിഗേഡ്സിനുനേരെ ഞായറാഴ്ച നടത്ത വ്യോമാക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് അവിടെ പ്രക്ഷോഭമാരംഭിച്ചത്.

ബാഗ്ദാദിലെ എംബസിയിൽ യു.എസ്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 750-ഓളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാംഗങ്ങളെ ഇറാഖിലേക്ക് അയച്ചെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‍പെർ പറഞ്ഞു. ഇറാഖ് ആക്ടിങ് പ്രധാനമന്ത്രി ആദേൽ അബ്ദുൽ മഹ്ദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: US embassy attack: Trump threatens iran over violent protests in Iraq