കെഎസ്ആര്‍ടിസി ബസിൻ്റെ ടയര്‍ മോഷ്ടിച്ച സ്വകാര ബസ് ജീവനക്കാർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ബസ് ജീവനക്കാരാണ് ടയര്‍ മോഷ്ടിച്ചത്. നിലയ്ക്കലിലെ വര്‍ക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കെഎസ്ആര്‍ടിസി ബസിൻ്റെ ടയറാണ് മോഷണം പോയത്. തമിഴ്നാട്ടിൽ നിന്ന് എത്തിയ സ്വകാര്യ ബസിൻ്റെ കണ്ടക്ടറും ക്ലീനറുമാണ് ടയര്‍ ഇളക്കിമാറ്റിയത്. തലസ്ഥാനത്ത് വെച്ചായിരുന്നു മോഷണം നടത്തിയത്.
സ്വകാര്യ ബസിൻ്റെ പൊട്ടിയ ടയറിൻ്റെ സീരിയൽ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസ് ഉടമയെ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിടികൂടിയത്. തമിഴ്നാട് തിരുട്ട് ഗ്രാമത്തിന് സമീപമുള്ള നിസാമുദ്ദീൻ, യോഗേശ്വരൻ എന്നിവരാണ് ബസിൻ്റെ ടയര്‍ മോഷ്ടിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
content highlights: Tamil Nadu private bus employees stole ksrtc bus tire