അധിക ബാധ്യതകളെ തുടർന്ന് സ്വകാര്യ ബസ്സുകൾ സർവീസുകൾ ഒഴിവാക്കുന്നു

private bus in crisis

ഡീസൽ വിലവർദ്ധനവ് അടക്കമുളള ബാധ്യതകളെ തുടർന്ന് സംസ്ഥാനത്ത് ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കുന്നു. പെർമിറ്റ് തിരിച്ചേൽപ്പിച്ചാണ് ബസുടമകൾ സർവീസുകൾ നിർത്തലാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാതെ മുൻപോട്ട് പോകാൻ സാധിക്കില്ലായെന്നും ബസ്സുടമകൾ പറയുന്നു.

വിലവർധനയ്ക്ക് പുറമേ ഡീസലിൻ്റെ ഗുണ നിലവാരം കുറഞ്ഞതും ബാധ്യതകൾ കൂടുവാൻ കാരണമായി. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പെർമിറ്റ് സറണ്ടർ ചെയ്ത് സർവ്വീസ് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഉടമകൾ. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസ്സുടമകൾ മുൻപോട്ട് വയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ഈ പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം ഓരോ വർഷവും ഗണ്യമായി കുറയുകയാണ്.

content highlights: private bus service in crisis