ജി.പി.എസിന് പകരം ഐ.എസ്.ആര്.ഒ വികസിപ്പിച്ചെടുത്ത നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഒരുങ്ങുന്നു. നാവിക്കിൻറെ വ്യാപനത്തിനായി ചിപ്സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോമുമായി ഐ.എസ്.ആര്.ഒ സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ജി.പി.എസിന് പകരം ഐ.എസ്.ആര്.ഒ വികസിപ്പിച്ചെടുത്ത നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഒരുങ്ങുന്ന പുതിയ വാർത്ത എത്തിയത്.
ഏഴ് സാറ്റ്ലെറ്റുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാവിക്കിൽ ടെറസ്ട്രിയല്‍, എരിയല്‍, മറൈന്‍ നാവിഗേഷന്‍, ലോക്കേഷന്‍ ട്രാക്കിങ്, വെക്കിള്‍ ട്രാക്കിങ് തുടങ്ങിയവക്കെല്ലാം നാവിക് ഉപയോഗിക്കുന്നുണ്ട്. 3 ജി.ഇ.ഒ സാറ്റ്ലെറ്റുകളും 4 ജി.എസ്.ഒ സാറ്റ്ലെറ്റുകളുമാണ് നാവിക്കിൻറെ സുഗമമായ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന ചിപ്സെറ്റ് വികസിപ്പിക്കുമെന്ന് ക്വാല്‍കോം പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാല്‍കോമുമായി ചേര്‍ന്ന് ഇതിനുള്ള ഫോണ്‍ പുറത്തിറക്കാനാണ് ഷവോമിയുടെ ശ്രമം.
Content highlight: Xiaomi may launch its mobile phones with NavIC chipsets,” the ISRO official said