ജി.പി.എസിന്​ പകരം ഐ.എസ്​.ആര്‍.ഒയുടെ നാവിക്കുമായി ഷവോമി ഒരുങ്ങുന്നു

NavIC chipsets

ജി.പി.എസിന്​ പകരം ഐ.എസ്​.ആര്‍.ഒ വികസിപ്പിച്ചെടുത്ത നാവിക്​ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഒരുങ്ങുന്നു. നാവിക്കി​​​ൻറെ വ്യാപനത്തിനായി ചിപ്​സെറ്റ്​ നിര്‍മ്മാതാക്കളായ ക്വാല്‍കോമുമായി ഐ.എസ്​.ആര്‍.ഒ സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​​ ജി.പി.എസിന്​ പകരം ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത നാവിക്​ സാ​ങ്കേതികവിദ്യ ഉപയോഗിക്കാന്‍ ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഒരുങ്ങുന്ന പുതിയ വാർത്ത എത്തിയത്.

ഏഴ്​ സാറ്റ്​ലെറ്റുകളുടെ സഹായത്തോടെ​​ പ്രവര്‍ത്തിക്കുന്ന നാവിക്കിൽ ടെറസ്​ട്രിയല്‍, എരിയല്‍, മറൈന്‍ നാവിഗേഷന്‍, ലോക്കേഷന്‍ ട്രാക്കിങ്​, വെക്കിള്‍ ട്രാക്കിങ്​ തുടങ്ങിയവക്കെല്ലാം നാവിക്​ ഉപയോഗിക്കുന്നുണ്ട്​. 3 ജി.ഇ.ഒ സാറ്റ്​ലെറ്റുകളും 4 ജി.എസ്​.ഒ സാറ്റ്​ലെറ്റുകളുമാണ്​ നാവിക്കിൻറെ സുഗമമായ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിട്ടുള്ളത്​.

നാവിക്​ സാ​ങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന ചിപ്​സെറ്റ്​ വികസിപ്പിക്കുമെന്ന്​ ക്വാല്‍കോം പ്രഖ്യാപിച്ചിട്ടുണ്ട്​. ക്വാല്‍കോമുമായി ചേര്‍ന്ന്​ ഇതിനുള്ള ഫോണ്‍ പുറത്തിറക്കാനാണ്​ ഷവോമിയുടെ ശ്രമം.

Content highlight: Xiaomi may launch its mobile phones with NavIC chipsets,” the ISRO official said