ശൈത്യമാസങ്ങൾ കേരളത്തിന്​ അന്യമാകുന്നു

winter in kerala

നൂ​റ്റാ​ണ്ടി​​ൻറെ കൊ​ടും​ ത​ണു​പ്പി​ൽ ഡ​ൽ​ഹി ത​ണു​ത്ത്​ വി​റ​ക്കുമ്പോ​ൾ കേ​ര​ളം ചൂടേറ്റ് പൊള്ളുകയാണ്. 20 വ​ർ​ഷം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ​ നി​ന്ന് ത​ണു​പ്പ്​ അ​ക​ലു​ന്ന സ്ഥി​തി​യാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അ​ഗ്​​നി ​പ​ർ​വ​ത വി​സ്​​ഫോ​ട​ന​ത്തി​​ൻറെ ​ഫ​ലമായി​ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ത​ണു​പ്പ്​ വ​ല്ലാ​തെ കേ​ര​ള​ത്തെ അ​ല​ട്ടി​യി​രു​ന്നി​ല്ല. ഹൈ​റേ​ഞ്ചു​ക​ളി​ൽ ഒ​ഴി​ച്ച്​ ത​ണു​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഡി​സം​ബ​റി​ൽ.

മൂ​ന്നാ​റി​ൽ ഒ​മ്പ​ത്​ ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്​ ഒ​രു​ഘ​ട്ട​ത്തി​ൽ ത​ണു​പ്പ്​ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട​​ങ്ങോ​ട്ട്​ അ​തും​ മാ​റി. വ​യ​നാ​ട്ടി​ലും ഇ​ടു​ക്കി​യും ത​ണു​പ്പു​ണ്ടെ​ങ്കി​ലും രാ​വി​ലെ​ ക​ന​ത്ത ചൂ​ടി​​ലേ​ക്ക്​ മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്​. ഇ​ട​നാ​ട്ടി​ലും തീ​ര​മേ​ഖ​ല​ക​ളി​ലും ത​ണു​പ്പ്​ തീ​രെ ഇ​ല്ലാ​ത്ത സ്ഥി​തി​യുമാണ്.

ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ ശൈ​ത്യ​മാ​സ​ങ്ങ​ളാ​ണ്​. എ​ന്നാ​ൽ, ഡി​സം​ബ​റി​ൽ ത​ന്നെ ഇ​ക്കു​റി ചൂ​ട്​ കൂ​ടി. ജ​നു​വ​രി​യും സ​മാ​ന​മാ​ണ്. ഈ മാ​സം അ​വ​സാ​ന​ത്തോ​ടെ രാ​ത്രി ചൂ​ടും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ അ​ക​ന്നു​ നി​ന്നാ​ൽ ഫെ​ബ്രു​വ​രി​യി​ൽ ത​ണു​പ്പ്​ തീ​രെ പ്ര​തീ​ക്ഷി​ക്കേ​ണ്ടന്നാണ് ക​ലാ​വ​സ്ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ക​ർ പ​റ​യു​ന്നത്.

ര​ണ്ടു​മാ​സ​മാ​യി മ​ഴ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. ഒ​ക്​​ടോ​ബ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ 462ന്​ ​പ​ക​രം 627 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ചി​ട്ടു​ള്ള​ത്. അതായത് 27 ശ​ത​മാ​നം അ​ധി​ക ​മ​ഴ. ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ശ​രാ​ശ​രി​യും മ​റ്റു ജി​ല്ല​ക​ളി​ൽ അ​ധി​ക​ മ​ഴ​യു​മാ​ണ്​ രേ​ഖപെടുത്തിയിരിക്കുന്നത്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ മ​ഴ വ​ള​രെ കു​റ​വാ​ണ്​ ല​ഭി​ച്ച​ത്. മ​ഴ വി​ട്ടു​നി​ന്ന​തി​ന്​​ പി​ന്നാ​ലെ മ​ഞ്ഞും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മായി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശൈ​ത്യ​മാ​സ​ങ്ങ​ൾ കേ​ര​ള​ത്തി​ന്​ അ​ന്യ​മാ​വു​ന്ന അ​വ​സ്ഥ​യാ​ണ്​ ഉ​ണ്ടാകുന്നത്.

Content highlight: winter season may be lost from Kerala