സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്‍

qassim soleimani

അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഖാസിം സുലൈമാനിയുടെ വിയോഗം ഇറാന്‍ ജനതയുടെ മനസ്സിൽ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. അതിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുന്ന രീതിയിലായിരുന്നു അന്ത്യയാത്രയിലെ രംഗങ്ങള്‍. ടെഹ്റാനില്‍ പ്രാര്‍ഥനകള്‍ക്കിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കണ്ണീരണിഞ്ഞു.

തങ്ങളുടെ നേതാവ് കരഞ്ഞതോടു കൂടി നിയന്ത്രണം വിട്ട് ജനങ്ങളും ഉച്ചത്തിൽ കരയുവാൻ തുടങ്ങി. നെഞ്ചത്തടിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി അലറിക്കരയുകയായിരുന്നു ചിലര്‍. സുലൈമാനിയുടെ വധം രാജ്യത്തെ എത്രമേല്‍ വൈകാരികമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കാഴ്‍ചകള്‍. അമേരിക്ക തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സുലൈമാനയുടെ അന്ത്യയാത്രയില്‍ അലയടിച്ചത്.

ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെർമാനിൽ മൃതദേഹം കബറടക്കും. അതിനുമുമ്പ് ഷിയാ മുസ്‍ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക്‌ കൊണ്ടുപോകും.

content highlights: commander qassem soliemani’s funeral on Tuesday