ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച്‌ അമേരിക്ക; പിന്തുണ പ്രഖ്യാപിച്ച് നാറ്റോ

US foreign minister

ഇറാന്‍ ജനറല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധത്തെ തുടര്‍ന്ന്​ നിലനില്‍ക്കുന്ന യു.എസ്​ -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക്​ വിസ നിഷേധിച്ച്‌​ അമേരിക്ക. ​ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ജവാദ്​ സരീഫിനാണ്​ വിസ നിഷേധിച്ചത്​.

ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പ​ങ്കെടുക്കുന്നതിനാണ്​ ജവാദ്​ സരീഫ്​ വിസക്ക്​ അപേക്ഷിച്ചത്​. വിസ യു.എസ്​ നിഷേധിച്ചതോടെ സരീഫിന്​ വ്യാഴാഴ്​ച നടക്കുന്ന രക്ഷാസമിതി യോഗത്തില്‍ പ​ങ്കെടുക്കാനാവില്ല.

അതേസമയം ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് പൂര്‍ണ പിന്തുണയുമായി നാറ്റോ സെക്രട്ടറി ജനറല്‍ രംഗത്തെത്തി. സഖ്യകക്ഷികളായ മുഴുവന്‍ രാജ്യങ്ങളും അമേരിക്കയോടൊപ്പമാണെന്ന് ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. അതിനിടെ നാറ്റോയുടെ നേതൃത്വത്തിലുള്ള ഇറാഖിലെ സൈനിക പരിശീലനവും നിര്‍ത്തിവച്ചു.

Content Highlight: us denies visa to Iran foreign minister