ജെഎന്‍യു അക്രമ സംഭവങ്ങളില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താന്‍ ജെഎന്‍യുവില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ തുക്ഡേ തുക്ഡേ ഗ്യാങ്ങുകള്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജെഎന്‍യുവില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. തുക്ടേ തുക്ടേ ഗ്യാങ്ങുകൾ എന്നായിരുന്നു മന്ത്രിയുടെ പരമാർശം. ദില്ലിയില്‍ ഒരു പുസ്തക പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
പ്രതിപക്ഷത്തേയും ഇടതുപാര്‍ട്ടികളേയും ആക്ഷേപിക്കാനായി ബിജെപി നിരന്തരം നടത്തുന്ന പ്രയോഗമാണ് തുക്ഡേ തുക്ഡേ ഗ്യാങ്. നേരത്തേ തന്നെ അക്രമ സംഭവത്തെ അപലപിച്ച് ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ജെഎന്‍യുവിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും പൂര്‍ണമായും എതിരായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: we did not see any tukde tukde gang in jnu says s jaishankar