”ദൗത്യം  പൂർത്തിയായി”; ഇറാനിൽ നിന്നുള്ള ആദ്യം സംഘം ഇന്ത്യയിലെത്തി

Fifty-eight Indians have been evacuated from coronavirus-hit Iran

മലയാളികൾ ഉൾപ്പടെ ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണ ഏറ്റവും  മോശമായി ബാധിച്ച ഇറാനിൽ നിന്നും 58 യാത്രക്കാരുമായി വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും ദൗത്യം പൂർത്തികരിച്ചിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. കൂടാതെ വളരെ വെല്ലുവിളിയുള്ള സാഹചര്യത്തിൽ ആത്മാർത്ഥമായി സഹകരിച്ച ഇറാനിലുള്ള ഇന്ത്യൻ എംബസ്സിക്കും ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബാക്കിയുള്ളവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും ആദ്ദേഹം അറിയിച്ചു. 

നാട്ടിലെത്തിച്ചവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി പരിശോധനക്ക് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധരെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

content highlights: Fifty-eight Indians have been evacuated from coronavirus-hit Iran