ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിൽ വിണ്ടും റോക്കറ്റാക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ മരണങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും ഇറാഖില്‍ യു.എസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം നടന്നിരുന്നു.
ഇറാഖിൽ അമേരിക്കൻ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിൽ ഇറാൻ നേരത്തെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ 80 യു എസ് സെെനികർ കൊല്ലപ്പെട്ടതായി ഇറാൻ റിപ്പോർട്ട് ചെയ്തെങ്കിലും അമേരിക്ക
ൻ പ്രസിഡൻ്റ് ഡൊണാൾട് ട്രംപ് ഇതിനെ തളളികളഞ്ഞിരുന്നു. ഇതിനുശേഷം ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാൻ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയിൽ റോക്കറ്റാക്രമണം നടത്തുന്നത്.
content highlights: two rockets hit Baghdad green zone day after Iran missile attacks