ജെ എൻ യു പ്രശ്നം; ദീപിക പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്ര സർക്കാർ നീക്കം ചെയ്തു

deepika padukone

ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ ദീപിക പദുക്കോൺ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ്‌ പിൻവലിച്ചത്. ദീപിക പദുക്കോണിന്‍റെ ജെഎൻയു സന്ദര്‍ശനം വലിയ വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നടപടി. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപിക അഭിനയിക്കുന്ന വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം പരിശോധിക്കുകയാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ദീപികയുടെ ജെ എൻ യു സന്ദർശനത്തിന് ശേഷം ഈ പരസ്യം വെമ്പ് സെെറ്റിൽ കാണാനില്ല.

content highlights : government withdrawn advertisement starring by deepika padukone